ഹാശിം തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു

ഹാശിം തങ്ങള്‍ നേതൃത്വത്തിലെ അപൂര്‍വ്വ വ്യക്തിത്വം : എസ് കെ ഐ സി റിയാദ്

റിയാദ് : പ്രവര്‍ത്തക ഹിതം മാനിച്ച് പ്രായവും രോഗവും മറന്ന് ഓടിയെത്തിയിരുന്ന നേതൃത്വത്തിലെ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു ഹാശിം തങ്ങളെന്ന് എസ് കെ ഐ സി റിയാദും കണ്ണൂര്‍ ജില്ല കെ എം സി സിയും സംഘടിച്ച കണ്ണൂര്‍ ജില്ല നാഇബ് ഖാദിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ല ട്രഷററുമായിരുന്ന സയ്യിദ് ഹാശിം തങ്ങളുടെ അനുശോചനയോഗം അഭിപ്രായപ്പെട്ടു. തങ്ങളില്‍ ഒരാളെപ്പോലെ പ്രവര്‍ത്തകരോട് ഇടപഴകിയ തങ്ങള്‍ കര്‍മരംഗത്ത് ആവേശം പകരുന്ന നേതൃഗുണത്തിന്റെ ഉടമായിരുന്നുവെന്നും സമൂഹം തങ്ങളില്‍ നിന്ന് പാഠം ഉള്‍കൊളളണമെന്നും യോഗം ആവശ്യപ്പെട്ടു. എം ടി പി മുനീര്‍ അസ്അദി കണ്ണൂര്‍, വി കെ മുഹമ്മദ് കണ്ണൂര്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, മുസ്തഫ ബാഖവി പെരുമുഖം തുടങ്ങിയവര്‍ പ്രസംഗിച്ചു. റസാഖ് വളകൈ, എന്‍ സി മുഹമ്മദ് കണ്ണൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍, സമദ് പെരുമുഖം, ഹബുബുല്ല പട്ടാമ്പി, യു പി മുസ്തഫ, ഹാശിം നീര്‍വേലി തുടങ്ങിയവര്‍ പങ്കെടുത്തു.
- Aboobacker Faizy