ദോഹ : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന് ഖത്തര്‍ നാഷണല്‍ എസ് കെ എസ് എസ് എഫ് സ്വീകരണം നല്‍കും. "നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത" എന്ന പ്രമേയത്തില്‍ അടുത്ത ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ച് ഖത്തര്‍ നാഷണല്‍ എസ് കെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന വിവിധയിനം പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള ആദര്‍ശ സമ്മേളനവും നേതാക്കള്‍ക്കുള്ള സ്വീകരണവും ഇന്ന് വൈകിട്ട് 7 മണിക്ക് ദോഹ ജദീദ് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സത്യധാര ദ്വൈവാരിക ജനറല്‍ മാനേജര്‍ സുലൈമാൻ ദാരിമി പെരിന്തല്‍മണ്ണ, മുക്കം ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം ഖത്തറില്‍ എത്തിയ എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി.മുഹമ്മദ്, ജിഷാൻ മാഹി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
- Aslam Muhammed