കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സംഘടന ശാക്തീകരണ പദ്ധതിയായ സോണല്‍ അദാലത്ത് ഇന്ന് (ഞായര്‍) കാസര്‍ഗോട് ജില്ലയിലെ കുമ്പളയില്‍ തുടക്കം കുറിക്കും. 28 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന അദാലത്ത് സംസ്ഥാനത്ത് ഇരപത്തഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. ഗ്രാന്റ് ഫിനാലെ ക്യാമ്പ് രജിസ്‌ട്രേഷന്‍, സത്യധാര കമ്പയിന്‍, എസ് ആര്‍ സി കാമ്പയിന്‍, വിഖായ രജിസ്‌ട്രേഷന്‍, മഹല്ല് സര്‍വേ, യൂണിറ്റ് ഗ്രൈഡിങ്ങ്, ഓര്‍ഗനെറ്റ് ട്രൈനിംഗ്, ഇസ ബുക് ഫെയര്‍ എന്നിവയാണ് അദാലത്തിന്റെ ഭാഗമായി ഓരോകേന്ദ്രങ്ങളിലും നടക്കുക. വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാന ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റശീദ് ഫൈസി വെള്ളായിക്കോട്, അയ്യൂബ് കൂളിമാട് തുടങ്ങി സംസ്ഥാന, ജില്ല ഭാരവാഹികള്‍ അദാലത്തിന് നേതൃത്വം നല്‍കും. രാവിലെ 9 മണിക്ക് കുമ്പളയിലും 2 മണക്ക് കാസര്‍ഗോഡും അഞ്ച് മണിക്ക് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഇന്ന് പരിപാടി നടക്കുന്നത്.
- SKSSF STATE COMMITTEE