SKSSF ഗ്രാന്റ് ഫിനാലെ; ആദര്‍ശ സന്ദേശയാത്ര നാളെ (ചൊവ്വ) ആരംഭിക്കും

എറണാംകുളം : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി ഇസ്തിഖാമ സംസ്ഥാന സമിതി നവംബര്‍ 21, 22 തിയ്യതികളില്‍ കൊല്ലത്ത് സംഘടിപ്പിക്കുന്ന  അഹ്‌ലുസ്സുന്നഃ കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം ഇസ്തിഖാമ സംസ്ഥാന സമിതിയും കേരള ഇസ് ലാമിക് ക്ലാസ് റൂമും സംയുക്തമായി സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ആദര്‍ശ സന്ദേശയാത്ര നാളെ എറണാംകുളത്തുനിന്നും ആരംഭിക്കും. നാളെ വൈകുന്നേരം അഞ്ചുമണിക്ക് ഇടപ്പള്ളിയില്‍ നടക്കുന്ന മഖാം സിയാറത്തിന് എം എം അബൂബക്കര്‍ ഫൈസി നേതൃത്വം നല്‍കും. യാത്രയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ജാഥ ക്യാപ്റ്റന് പതാക കൈമാറി നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ജംഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി ഇ എസ് ഹസ്സന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ്  സയ്യിദ് ശറഫുദ്ധീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. ചീഫ് കോര്‍ഡിനേറ്റര്‍ മുസ്തഫ അശ്‌റഫി കക്കുപ്പടി ആമുഖ പ്രഭാഷണം നടത്തും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തും. അബ്ദുന്നൂര്‍ ഫൈസി റാസല്‍ഖൈമ, സത്താര്‍ പന്തല്ലൂര്‍, എം ടി അബൂബക്കര്‍ ദാരിമി, ഗഫൂര്‍ അന്‍വരി, ശൗഖത്ത് ഫൈസി, മുഹമ്മദ് രാമന്തള്ളി, സലീം ഫൈസി, റഷീദ് സഅദി, നൗഷാദ് സാഹിബ് പ്രസംഗിക്കും. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശഫീഖ് തങ്ങള്‍ ഫൈസി സ്വാഗതവും ജില്ലാ സെക്രട്ടറി പി എം ഫൈസല്‍ നന്ദിയും പറയും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന ജില്ലാ നേതാക്കളും സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും.ബുധനാഴ്ച രാവിലെ നെട്ടൂരില്‍ നിന്നും ആരംഭാിക്കുന്ന യാത്ര ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 20ന് തിരുവനന്തപുരത്ത് സമാപിക്കും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, മുനീര്‍ ഹുദവി വിളയില്‍, അന്‍വര്‍ മഹ് യദ്ദീന്‍ ഹുദവി, സ്വാലിഹ് അന്‍വരി ചേകന്നൂര്‍, അലവി ദാരിമി കുഴിമണ്ണ തുടങ്ങിയവര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.
- SKSSF STATE COMMITTEE