തൃപ്പനച്ചി ഉറൂസിന് ഭക്തനിര്‍ഭരമായ തുടക്കം

മലപ്പുറം: പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാരുടെ മൂന്നാം ഉറൂസിനു ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ വൈകുന്നേരം സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മഖാമില്‍ നടന്ന കൂട്ട സിയാറത്തോടെയാണ് ആറുദിവസം നീളുന്ന ഉറൂസിന് തുടക്കമായത്.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ബാപ്പു തങ്ങള്‍ കുന്നുംപുറം അധ്യക്ഷനായി. ശിഹാബ് തങ്ങള്‍ കാഞ്ഞങ്ങാട്, ബി.എസ്.കെ തങ്ങള്‍, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, ഒളവണ്ണ അബൂബക്കര്‍ ദാരിമി പ്രസംഗിച്ചു. സ്വലാത്ത്, റാത്തീബ് എന്നിവക്കു സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
ഇന്ന് ഉച്ചക്കു രണ്ടിനു തൃപ്പനച്ചി ഉസ്താദ് മെമ്മോറിയല്‍ കോളജ് വിദ്യാര്‍ഥികളുടെ കലാവിരുന്ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനാകും. വൈകുന്നേരം 6.30ന് ആത്മീയ സംഗമം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഒളവണ്ണ അബൂബക്കര്‍ ദാരിമി അധ്യക്ഷനാകും. സി. ഹംസ പ്രസംഗിക്കും. ദിക്‌റ് മജ്‌ലിസിന് ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.-suprabhaatham