അഹ്‌ലുസ്സുന്ന ആദര്‍ശ യാത്ര നവംബര്‍ 18 മുതല്‍

എറണാംകുളം : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി എസ് കെ എസ് എസ് എഫ് ഇസ്തിഖാമ സംസ്ഥാന സമിതി നവംബര്‍ 21, 22 തിയ്യതികളില്‍ കൊല്ലം കരുനാഗപ്പള്ളി പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നഗറില്‍ വെച്ച് സംഘടിപ്പിക്കുന്ന അഹ്‌ലുസ്സുന്നഃ ആദര്‍ശ കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ആദര്‍ശ സന്ദേശയാത്ര നവംബര്‍ 18ന് എറണാംകുളത്ത് നിന്ന് ആരംഭിച്ച് 20ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രയില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ലഘുലേഖ, സിഡി തുടങ്ങിയവ വിതരണം ചെയ്യും. ദക്ഷിണകേരളത്തില്‍ പരിശുദ്ധ അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ ആശയങ്ങള്‍ ശക്തമാക്കുകയും സുപ്രഭാതം പ്രചരിപ്പിക്കുകയും ചെയ്യലാണ് യാത്രയുടെ ലക്ഷ്യം. ഖര്‍ആന്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ അബൂബക്കര്‍ ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുസ്തഫ അശ്‌റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്തു. ഇസ്തിഖാമ സംസ്ഥാന ചെയര്‍മാന്‍ എം ടി അബൂബക്കര്‍ ദാരിമി കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. മുഹമ്മദ് രാമന്തള്ളി മുഖ്യപ്രഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കുണ്ടറ അബ്ദുള്ള, നവാസ് പാനൂര്‍, ഫരീദ് സാഹിബ് എറണാംകുളം, പരീദ് കുഞ്ഞ്, സിയാദ് ചെമ്പ്രക്കി, ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE
Old post : ആദര്‍ശ സന്ദേശ യാത്ര