താനൂര്‍ : മോര്യ ഇസ്‌ലാമിക് സെന്റര്‍ റിലീഫ് സെല്‍ സംഘടിപ്പിക്കുന്ന ദുആ മജ്‌ലിസ് നാളെ (വെള്ളി) വൈകുന്നേരം 6. 30ന് മോര്യ സബീലുന്നജാത്ത് മദ്രസ അങ്കണത്തില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ എ. മരക്കാര്‍ ഫൈസി ഉദ്ഘാടനം ചെയ്യും. എസ്. കെ. എസ്. എസ്. എഫ്. ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീന്‍ ഹസനി തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. ഉസ്താദ് സി. എച്ച്. അബ്ദുസ്സലാം ദാരിമി, മമ്മദ് മദനി പന്തല്ലൂര്‍, ഇബ്രാഹീം ഫൈസി പട്ടിക്കാട്, വി. കെ. എം. ഇബ്‌നു മൗലവി, കെ. വി. കുഞ്ഞുട്ടി മൗലവി പ്രസംഗിക്കും.
- Rasheed Moria