SKSSF ജില്ലാ പ്രതിനിധിസമ്മേളനം നാളെ (ഞായര്‍) തളിപ്പറമ്പില്‍

തളിപ്പറമ്പ : “നീതിബോധത്തിന്റെ നിതാന്ത ജാഗ്രത” എന്ന പ്രമേയവുമായി നവംബര്‍ 30ന് കണ്ണൂരില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് കണ്ണൂര്‍ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ പ്രതിനിധിസമ്മേളനം നാളെ രാവിലെ 9 മണിമുതല്‍ തളിപ്പറമ്പ് സൂര്യ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാസെക്രട്ടറി അബ്ദുലത്തീഫ് പന്നിയൂര്‍ സ്വാഗതസംഘം കണ്‍വീനര്‍ വഹീദ് ദാരിമി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2015 ഫെബ്രുവരിയില്‍ തൃശൂരിലെ സമര്‍ഖന്ദില്‍ നടക്കുന്ന എസ്. കെ. എസ്. എസ്. എഫ്. സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായാണ് ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. കീഴ്ഘടകങ്ങളായ ശാഖാ ക്ലസ്റ്റര്‍ മേഖലാ കമ്മിററി ഭാരവാഹികളാണ് സമ്മേളന പ്രതിനിധികള്‍.

രാവിലെ 9മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. 9.30 ന് ഉദ്ഘാടന സംഗമം നടക്കും. ഹാഫിസ് അബ്ദുസലാം ദാരിമി കിണവക്കലിന്റെ അധ്യക്ഷതയില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോഡ് പ്രസിഡന്‍റ് പി. കെ. പി. അബ്ദുസലാം മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കള്‍ ആശംസകളര്‍പ്പിച്ച്സംസാരിക്കും. തുടര്‍ന്ന് നീതിബോധത്തിന്റെ നിതാന്തജാഗ്രത, സംഘാടനത്തിന്റെ നീതിശാസ്ത്രം എന്നീ വിഷയങ്ങള്‍ യഥാക്രമം അഹമദ് വാഫി കക്കാട്, എസ്. വി. മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ അവതരിപ്പിക്കും. ഉച്ചക്ക് ശേഷംനടക്കുന്ന മീഡിയ ഡിബേറ്റില്‍ നീതിബോധത്തിന്റെ മാധ്യമമുഖം എന്ന വിഷയം ചര്‍ച്ച ചെയ്യും. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും സോഷ്യല്‍മീഡിയയും പൊതുസമൂഹത്തിന്റെ നീതിസംരക്ഷണത്തില്‍ എത്രത്തോളം ഇടപെടുന്നു എന്ന് ഡിബേററ് അവലോകനം ചെയ്യും. തന്‍സീര്‍ കാവുന്തറ വിഷയാവതരണം നടത്തും. മീഡിയവണ്‍ ബ്യൂറോചീഫ് എം. കെ. ശുക്കൂര്‍, സുപ്രഭാതം എക്സിക്യുട്ടീവ് എഡിറ്റര്‍ എ. സജീവന്‍, ശബിന്‍മുഹമ്മദ് ഇറാനി തുടങ്ങിയവര്‍ സംസാരിക്കും. എ. കെ. അബ്ദുല്‍ബാഖി മോഡറേറ്ററാകും. സമാപനസംഗമം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിദ്ദീഖ് ഫൈസി വെണ്മണല്‍ അധ്യക്ഷത വഹിക്കും. സത്താര്‍പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും. എസ് കെ എസ് എസ് എഫ്. സില്‍വര്‍ ജൂബിലി പ്രൊജക്ടുകളും ഗ്രാന്‍റ് ഫിനാലെ രൂപരേഖയും അവതരിപ്പിക്കും.