കലയുടെ മറവില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നത് തടയുക : ജംഇയ്യത്തുല്‍ മുഫത്തിശീന്‍

ചേളാരി : കലകളുടെയും വിനോദങ്ങളുടെയും മറവില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുവാനുള്ള ഫാസിസ്റ്റ് നീക്കം കേരളത്തിലെ പ്രബുദ്ധസമൂഹം തിരിച്ചറിയണമെന്നും അത്തരം നിര്‍മ്മാതാക്കളെയും, കലാകാരന്മാരെയും ഒറ്റപ്പെടുത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍  ആവശ്യപ്പെട്ടു. കൊലപാതകങ്ങള്‍, സ്ത്രീപീഠനങ്ങള്‍ തുടങ്ങി നിരവധി തിന്മകള്‍ക്ക് കാരണമാവുന്ന മദ്യം സമ്പൂര്‍ണ്ണമായി നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.മോയിന്‍കുട്ടി മാസ്റ്റര്‍, കെ.എച്ച് കോട്ടപ്പുഴ, കെ.സി.അഹ്മദ്കുട്ടി മുസ്‌ലിയാര്‍, എം.എ.ചേളാരി. അഹ്മദ് തേര്‍ളായി എന്നിവര്‍ പ്രസംഗിച്ചു.
- SKIMVBoardSamasthalayam Chelari