പാലക്കാട്‌ ജില്ലാ SYS ‘തഖ്‌വിയ്യ’ ക്യാംപയിന്‍; ജില്ലാതല ഉദ്ഘാടനം രണ്ടിന്‌

പട്ടാമ്പി: 'തഖ്‌വിയ്യ 2014 - 15' എന്ന പേരില്‍ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംഘടനാ ശാക്തീകരണ ത്രൈമാസ ക്യാംപയിന്‍ നടത്താന്‍ എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. ക്യാംപയിന്‍ കാലയളവില്‍ ശാഖ, മഹല്ല്, പഞ്ചായത്ത്, മേഖല, മണ്ഡലം, ജില്ലാ തലങ്ങളില്‍ നേതൃസംഗമങ്ങള്‍, പണ്ഡിതപാഠശാല, ആമില സംഗമങ്ങള്‍, വഖഫ് സൊസൈറ്റി രജിസ്‌ട്രേഷന്‍, ബോധവല്‍ക്കരണം, മീലാദ് ജീലാനി സന്ദേശപ്രചാരണം, അദാലത്ത്, സ്ഥിതിവിവരശേഖരണം, ഖത്തീബ് സംഗമം, ഹദീസ് പഠനകേന്ദ്രങ്ങള്‍, വെള്ളി വെളിച്ചം, മജ്‌ലിസുന്നൂര്‍, ഇസ്‌ലാമിക് ലേണിങ് സ്‌കൂള്‍, ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ രണ്ടിന് രാവിലെ പത്തിന് മേലെ പട്ടാമ്പി ജമാഅത്തുല്‍ ഇഖ് വാന്‍ മദ്‌റസയില്‍ നടക്കും. യോഗത്തില്‍ പി.കെ ഇമ്പിച്ചികോയതങ്ങള്‍ അധ്യക്ഷനായി.
ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ഇ.അലവിഫൈസി, എം.ടി സൈനുല്‍ ആബിദീന്‍ മാസ്റ്റര്‍, .ടി.ടി ഉസ്മാന്‍ ഫൈസി, കെ.പി.എ സമദ് മാസ്റ്റര്‍, ടി.എച്ച് സുലൈമാന്‍ ദാരിമി, കെ.എം അബ്ബാസ് മളാഹിരി, ടി ഇബ്രാഹീം കുട്ടി മാസ്റ്റര്‍, സി.മുഹമ്മദ്് അലി ഫൈസി, ഇ.വി ഖാജാദാരിമി, വി.എസ്.എ സിദ്ദീഖ് മുസ്‌ലിയാര്‍, കെ എം. ബശീര്‍ ദാരിമി, പി.അബൂബക്കര്‍ ഫൈസി, കെ.അലി മാസ്റ്റര്‍, പി മുഹമ്മദ്കുട്ടി മാസ്റ്റര്‍, എം.ടി.എം ഹംസ അന്‍വരി, എം.പി.എ ഖാദര്‍ ദാരിമി, കെ മുനീര്‍ അന്‍വരി, വി മുഹമ്മദ് ഫൈസി, പി.കെ മുത്തലിബ് മൗലവി, അബ്്ദുല്‍ ഖാദര്‍ അന്‍വരി, എം മീറാപിള്ള, പി.പി യൂസഫ് മുസ്‌ലിയാര്‍, കെ.വി ഇസ്മായില്‍ ചുണ്ടക്കാട്, എച്ച്് മുസ്തഫ മൗലവി, ടി.എ അബൂബക്കര്‍, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി.കെ അന്‍വര്‍ സാദിഖ് ഫൈസി, കെ മുഹമ്മദ്കുട്ടി മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.