കല്‍പ്പറ്റ : എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സോണല്‍ അദാലത്ത് യാത്ര ജില്ലയില്‍ പൂര്‍ത്തിയായി. യൂണിറ്റ്, ക്ലസ്റ്റര്‍, മേഖലാ ജില്ലാ ഘടകങ്ങളുടെ ശാക്തീകരണമാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. മഹല്ല് തല സര്‍വ്വെ, പള്ളി, മദ്‌റസ, സ്ഥാപന വിവര ശേഖരം ഉള്‍പ്പെടെ സമഗ്രമായ വികസനങ്ങളാണ് അദാലത്തിലൂടെ ശേഖരിക്കുന്നത്. സമസ്ത കാര്യാലയത്തില്‍ നടന്ന അദാലത്തിന് റശീദ് ഫൈസി വെള്ളായിക്കോട്, മമ്മൂട്ടി മാസ്റ്റര്‍, ഖയ്യൂം മാസ്റ്റര്‍, ഹമീദ്, ഖാസിം ദാരിമി, നൗഫല്‍ മാസ്റ്റര്‍, അയ്യൂബ് മുട്ടില്‍, ലത്തീഫ് വാഫി, ഷൗക്കത്തലി മൗലവി, അലി യമാനി, ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.
- Nasid K