
രാവിലെ സിയാറത്തിന് ഇ.കെ ഹസന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഉച്ചക്കു തൃപ്പനച്ചി ഉസ്താദ് മെമ്മോറിയല്‍ കോളജ് വിദ്യാര്‍ഥികളുടെ കലാവിരുന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി അബ്ബാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ. ആബിദലി അധ്യക്ഷനായി. സഈദ് ഫൈസി, മുബാറക് ഹുദവി, മന്‍സൂര്‍ ഹുദവി, ഫൈസല്‍ വാഫി പ്രസംഗിച്ചു.
ഇന്നുരാവിലെ ഒന്‍പതിനു മതപഠനക്ലാസ് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ മജീദ് ദാരിമി പുല്ലാര അധ്യക്ഷനാകും. ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് പ്രസംഗിക്കും. വൈകുന്നേരം 6.30ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.കെ അബ്ദുറഹ്്മാന്‍ മുസ്‌ലിയാര്‍ കൊട്ടപ്പുറം അധ്യക്ഷനാകും. അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ പ്രസംഗിക്കും.
നാളെ തസവ്വുഫ് സംഗമം, മജ്‌ലിസുന്നൂര്‍, സ്വലാത്ത് മജ്‌ലിസ്, ജലാലിയ റാത്തീബ് നടക്കും. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, വി.പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ശൈഖ് ഇബ്‌റാഹീം അല്‍ ഖലീല്‍ നാഗൂര്‍ ശരീഫ്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഉമര്‍ മുസ്‌ലിയാര്‍ തനിയാംപുറം, കെ.എ റഹ്മാന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പങ്കെടുക്കും.