ആദര്‍ശ യാത്ര വിജയിപ്പിക്കും : KICR

കോഴിക്കോട് : എസ് കെ എസ് എസ് എഫ് ഇസ്തിഖാമ സംസ്ഥാന സമിതി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന അഹ്ലുസ്സുന്ന കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് 18 മുതല്‍ 20 വരെ നടത്തുന്ന ആദര്‍ശ യാത്ര വിജയിപ്പിക്കാന്‍ ആഗോള ഓണ്‍ലൈന്‍ കൂട്ടായ്മയായ കേരള ഇസ്ലാമിക് ക്ലാസ് റൂം തീരുമാനിച്ചു.

യോഗത്തില്‍ കേരള ഇസ്ലാമിക് ക്ലാസ് റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ ബാഅലവി അല്‍ഐന്‍ അധ്യക്ഷത വഹിച്ചു. നൂര്‍ ഫൈസി റാസല്‍ഖൈമ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ മസ്നവി ജിദ്ദ, അമീര്‍ ഇരിങ്ങല്ലൂര്‍, ജാഫര്‍ ജിദ്ദ, മുസ്തഫ ഹുദവി ന്യൂസിലാന്‍ഡ്, ഗഫൂര്‍ മൌലവി അബൂദാബി, ശംസുദ്ദീന്‍ ഫൈസി കുവൈത്ത്, സമദ് ഫൈസി ഒമാന്‍, മുസ്തഫ അശ്റഫി കക്കുപ്പടി, എം.ടി. അബൂബക്കര്‍ ദാരിമി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, മിസ്അബ് വാഫി, അമീന്‍ കൊരട്ടിക്കര, നസീഫ് യമാനി, ഇസ്ഹാഖ് മഞ്ചേരി സംബന്ധിച്ചു. നൌഷാദ് താഴേക്കോട് സ്വാഗതവും അബ്ദുല്ല തൊട്ടക്കാട് നന്ദിയും പറഞ്ഞു.