ബാംഗ്ലൂര്‍ : ആര്‍.സി പുരം ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദില്‍ ജുമുഅ നിസ്‌കാരാനന്തരം സമസ്ത കണ്ണൂര്‍ ജില്ലാ ട്രഷററും കണ്ണൂര്‍ ജില്ലാ നാഇബ് ഖാസിയുമായ ബഹു: ഹാശിം കുഞ്ഞി തങ്ങള്‍ അനുസ്മരണവും ദുആ മജ്‌ലിസും നടന്നു. ബാംഗ്ലൂര്‍ റൈഞ്ച് ജനറല്‍ സെക്രട്ടറി സാലിഹ് ഫൈസി ഇര്‍ഫാനി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ ലത്വീഫ് ഹാജി, വി.സി കരീം ഹാജി, ബാവ ഹാജി, ശമീം തുടങ്ങിയവര്‍ സംബന്ധിച്ചു.
- Muhammed vanimel, kodiyura