കല്‍പ്പറ്റ : എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി നടത്തിയ പരിസ്ഥിതി സെമിനാര്‍ ഏറെ ശ്രദ്ധേയമായി. കല്‍പ്പറ്റ പുത്തൂര്‍വയല്‍ എം. എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തില്‍ മതസംഘടനകള്‍ മുന്നിട്ടിറങ്ങുന്നത് ശ്ലാഘനീയമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷനായി. ഇസ്‌ലാം പ്രകൃതിയോടിണങ്ങുന്ന മതമാണെന്നും പരിസ്ഥിതി സംരക്ഷണത്തിന്റെ ആദ്യപാഠം നല്‍കിയത് പ്രവാചകരാണെന്നും വിഷയാവതരണം നടത്തിയ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രസ്താവിച്ചു. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എന്‍ ബാദുഷ, എം. എസ്. എസ്. ആര്‍. എഫ് ഡയറക്ടര്‍ അനില്‍കുമാര്‍, എസ്. കെ. എസ്. എസ്. എഫ് സ്റ്റേറ്റ് സെക്രട്ടറി മമ്മൂട്ടി മാസ്റ്റര്‍ തരുവണ, എസ്. കെ. ജെ. യു ജില്ലാ സെക്രട്ടറി അഷ്‌റഫ് ഫൈസി, പനന്തറ മുഹമ്മദ്, നൗഫല്‍ മാസ്റ്റര്‍ സംസാരിച്ചു. ഖാസിം ദാരിമി പന്തിപ്പൊയില്‍ സ്വാഗതവും ശൗക്കത്തലി മൗലവി വെള്ളമുണ്ട നന്ദിയും പറഞ്ഞു.
- Nasid K