SMF പ്രീമാരിറ്റല്‍ കോഴ്‌സ് അക്കാദമിക് കൗണ്‍സില്‍; സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍

കോഴിക്കോട് : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി പ്രീമാരിറ്റില്‍ കോഴ്‌സ് ആരംഭിക്കുന്നു. കോഴ്‌സ് ആര്‍പിമാര്‍ക്കുള്ള ആദ്യഘട്ട പരിശീലനം 15ന് ശനിയാഴ്ച കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌ക്കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ പരിശീലനങ്ങള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഏപ്രില്‍ ആദ്യവാരം മുതല്‍ കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സെന്ററുകള്‍ സ്ഥാപിച്ച് പ്രീമാരിറ്റല്‍ കോഴ്‌സ് ആരംഭിക്കും. പന്ത്രണ്ട് വിഷയങ്ങളടങ്ങിയ മൂന്ന് മാസത്തെ കോഴ്‌സാണ് വിഭാവനം ചെയ്യുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എസ്.എം.ഫിന് കീഴില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

കോഴ്‌സിന്റെ സിലബസ്, ഹാന്റ് ബുക്ക് എന്നിവ തയ്യാറാക്കാനായി അക്കാദമിക്ക് കൗണ്‍സില്‍ രൂപീകരിച്ചു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍), ഉമര്‍ ഫൈസി മുക്കം (വൈ.ചെയര്‍മാന്‍), എസ്.വി മുഹമ്മദലി മാസ്റ്റല്‍ (കണ്‍വീനര്‍), ബി. ജഅ്ഫര്‍ ഹുദവി മൊറയൂര്‍, ഹക്കീം മാസ്റ്റര്‍ വി. മുനീര്‍ ഹുദവി ഫറോക്ക് തുടങ്ങിയവരാണ് അംഗങ്ങള്‍.

കോഴ്‌സ് നടത്തിപ്പിനായി ഓര്‍ഗനൈസിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. കെ.എ. റഹ്മാന്‍ ഫൈസി (ചെയര്‍മാന്‍), യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് (വൈ.ചെയര്‍മാന്‍), സി.ടി. അബ്ദുല്‍ ഖാദര്‍ (കണ്‍വീനര്‍), എ.കെ. ആലിപ്പറമ്പ്, ഹാരിസ് ബാഖവി കംബ്ലക്കാട്, ശാജഹാന്‍ ആലപ്പുഴ, ടി.എച്ച്. അബ്ദുല്‍ അസീസ് ബാഖവി, ബഷീര്‍ കല്ലേപാടം (അംഗങ്ങള്‍). മുക്കം ഉമര്‍ ഫൈസി അധ്യക്ഷത വഹിച്ചു. സി.ടി. അബ്ദുല്‍ ഖാദര്‍ സ്വാഗതവും എ.കെ. ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.
- smf Malappuram