ഷാര്‍ജ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍റ് ഫിനാലെയുടെ ഭാഗമായി ഷാര്‍ജ സംസ്ഥാന കമ്മിറ്റി നടത്തുന്ന ഇരുപത്തിഞ്ചിന പരിപാടിയുടെ ഭാഗമയി ആതുരാലയ രംഗത്ത് മികച്ച സേവനം നടത്തുന്ന ഷാര്‍ജ അല്‍ ഷംസ് മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചു ഷാര്‍ജ എസ് കെ എസ് എസ് എഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.
ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ പതിന്നൊന്നര വരെ ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ എരിയയിലുള്ള അല്‍ ഷംസ് മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 050-6975349, 050-2834145, 055-4647695.
- ishaqkunnakkavu