ധര്‍മ്മ ബോധത്തിന്റെ അഭാവം അറിവിനെ അര്‍ത്ഥ ശൂന്യമാക്കുന്നു : റഷീദലി ശിഹാബ് തങ്ങള്‍

വെങ്ങപ്പള്ളി : വിജ്ഞാനം മനുഷ്യനെ വിവേകിയാക്കി മാറ്റുമെന്നും ധര്‍മ്മ ബോധത്തിന്റെ അഭാവം അറിവിനെ അര്‍ത്ഥ ശൂന്യമാക്കുകയാണെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതകലാലയങ്ങള്‍ ഭൗതിക കലാലയങ്ങള്‍ക്ക് മാതൃകയാവണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഇതില്‍ വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. മൂസ ബാഖവി, ഹാമിദ് റഹ്മാനി, മുഹമ്മദ്കുട്ടി ഹസനി, ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി കമ്പളക്കാട്, എ.കെ സുലൈമാന്‍ മൗലവി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി, അന്‍വര്‍ വാഫി, ജംഷാദ് മാസ്റ്റര്‍, ജഅ്ഫര്‍ ഹൈത്തമി സംസാരിച്ചു. ശബാബ് പുളിക്കല്‍ സ്വാഗതവും അബ്ദുസ്സലാം അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally