ഹാഷിം തങ്ങള്‍ അനുസ്മരണവും ഗ്രാന്‍ഡ്‌ ഫിനാലെ കണ്‍വെന്‍ഷനും ഡിസംബര്‍ 05 ന് ദുബൈയില്‍

ദുബൈ : എസ്. കെ. എസ്. എസ്. എഫ്. ദുബൈ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ നായിബ് ഖാളിയും, സമസ്ത ട്രഷററുമായ മര്‍ഹൂം സയ്യിദ് ഹാഷിം കുഞ്ഞി ക്കോയ തങ്ങള്‍ ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ് ലിസും, 2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടക്കുന്ന എസ്. കെ. എസ്. എസ്. എഫ്. സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ്‌ ഫിനാലെ കണ്‍വെന്‍ഷനും ഡിസംബര്‍ 05 നു വെള്ളിയാഴ്ച ഉച്ചക്ക് 02 മണിക്ക് ദുബായ് സുന്നി സെന്ററില്‍ നടക്കും. 
ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ് ലിസിന് ദുബൈ സുന്നി സെന്റര് പ്രസിഡന്റ്‌ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കും. കമാലുദ്ധീന്‍ ഹുദവി കണ്ണൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ഗ്രാന്‍ഡ്‌ ഫിനാലെ കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ്‌ ഹസ്സന്‍ രാമന്തള്ളിയുടെ അധ്യക്ഷതയില്‍ എസ്. കെ. എസ്. എസ്. എഫ്. യു. എ. ഇ. നാഷനല്‍ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. "സമര്‍ഖന്ദിന്റെ സന്ദേശം" എന്ന വിഷയത്തില്‍ ഗള്‍ഫ്‌ സത്യധാര എഡിറ്റര്‍ മിദ്ലാജ് റഹ്മാനി മാട്ടൂല്‍ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ ദുബൈ സുന്നി സെന്റര്‍, എസ്. കെ. എസ്. എസ്. എഫ്. യു. എ. ഇ. നാഷനല്‍, ദുബൈ സ്റ്റേറ്റ്, കണ്ണൂര്‍ ജില്ലാ നേതാക്കള്‍ സംബന്ധിക്കും. ഫോണ്‍ : 050 41 69 610, 055 65 65 893. 
- Sharafudheen Perumalabad