SKSSF സോണല്‍ അദാലത്ത് 16ന് കുമ്പളയില്‍ തുടങ്ങും

കാസര്‍കോട് : നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ്‌ കെ എസ് എസ് എഫ് സുവര്‍ണജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി 16 മുതല്‍ 28 വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സംഘടനാ ശാക്തീകരണ പരിപാടിയായ സോണല്‍ അദാലത്ത് വിജയകരമാക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. 

16ന് രാവിലെ 10 മണിക്ക് കുമ്പളയില്‍ നിന്ന് ആരംഭിക്കുന്ന പരിപാടിയില്‍ മഞ്ചേശ്വരം, കുമ്പള മേഖലയിലെ പ്രവര്‍ത്തകരും കാസര്‍കോട്, ചെര്‍ക്കള, ബദിയടുക്ക, മുള്ളേരിയ, ഉദുമ മേഖലയിലെ പ്രവര്‍ത്തകര്‍ ഉച്ചക്ക് 2മണിക്ക് ചെര്‍ക്കളയിലും സംഗമിക്കും. കാഞ്ഞങ്ങാട്, നീലേശ്വരം, പെരുമ്പട്ട, തൃക്കരിപ്പൂര്‍ മേഖലയിലെ പ്രവര്‍ത്തകര്‍ വൈകുന്നേരം 4മണിക്ക് കാഞ്ഞങ്ങാട്ടും അദാലത്തില്‍ സംബന്ധിക്കും.

ശാഖാ ക്ലസ്റ്റര്‍ ജില്ലാ ഭാരവാഹികളാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടത്. ഗ്രാന്റ് ഫിനാലെ രജിസ്‌ട്രേഷന്‍, സത്യധാര കാമ്പയിന്‍, എസ്ആര്‍സി കാമ്പയിന്‍, വിഖായ രജിസ്‌ട്രേഷന്‍, മഹല്ല് സര്‍വെ, യൂണിറ്റ് ഗ്രേഡിംങ്, ഓര്‍ഗാനെറ്റ് ട്രെയിനിംഗ്, ഇസ ബുക്ക് ഫെയര്‍ തുടങ്ങിയവയാണ് അദാലത്തിന്റെ ഭാഗമായി നടക്കുന്നത്. പരിപാടിയില്‍ മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ജില്ലാ നേതാക്കള്‍ ആഹ്വാനം ചെയ്തു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാശിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, മഹ്മൂദ് ദേളി, മുഹമ്മദ് ഫൈസി കജ, സുബൈര്‍ നിസാമി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, സിദ്ദീഖ് ബെളിഞ്ചം, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, യൂനുസ് ഹസനി, ലത്തീഫ് കൊല്ലമ്പാടി, സുബൈര്‍ ദാരിമി പൈക്ക, ഇസ്മായില്‍ മച്ചംപാടി, ഫൈസല്‍ പേരോല്‍, റംഷീദ്, ഹാരിഫ് എന്നിവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee