അന്താരാഷ്ട്ര പ്രവാചക പ്രകീര്‍ത്തന സെമിനാര്‍; പേപ്പറുകള്‍ ക്ഷണിക്കുന്നു

ചെമ്മാട് : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി അഖീദ ആന്റ് ഫിലോസഫി വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാചക പ്രകീര്‍ത്തന സെമിനാറിന് പേപ്പറുകള്‍ ക്ഷണിച്ചു. 'ഞാന്‍ സ്‌നേഹിക്കുന്ന പ്രവാചകന്‍' (ഐ ലൗ മൈ പ്രൊഫറ്റ്) എന്ന സെമിനാറില്‍ വിഷയാവതരണത്തിന് താത്പര്യമുള്ളവര്‍ 2014 ഡിസംബര്‍ 10 നു മുമ്പായി അബ്‌സ്ട്രാക്ട് അയച്ച് അപേക്ഷിക്കേണ്ടതാണ്. അബ്‌സ്ട്രാക്ട് അയച്ചവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ ഡിസംബര്‍ 15നകം വിവരമറിയിക്കും. അബ്‌സ്ട്രാക്ട് 250 വാക്കില്‍ അധികമാവാത്തതും വിഷയാധിഷ്ടിതവുമായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 2015 ജനുവരി 5ന് മുമ്പായി ഫുള്‍പേപ്പര്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രവാചക പ്രകീര്‍ത്തനം; ശൈലിയും ആവിഷ്‌കാരവും എന്ന പ്രമേയം ചര്‍ച്ച ചെയ്യുന്ന അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും വിശദ വിവരങ്ങളും www.aqeedaonline.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9605744822
- aqeeda department