സംസ്ഥാന വാഫി കലോത്സവം; വളാഞ്ചേരി മര്‍കസ് ചാമ്പ്യന്മാര്‍

മലപ്പുറം : ഏഴാമത് സംസ്ഥാന വാഫി കലോത്സവത്തിന് ഉജ്ജ്വല പരിസമാപ്തി. വെള്ളുവമ്പ്രം അത്താണിക്കല്‍ എം ഐ സി വാഫി കോളേജില്‍ നടന്ന വാഫീ കലോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെയില്‍ 1008 പോയന്റ് നേടി വളാഞ്ചേരി മര്‍ക്കസ് ഓവറോള്‍ ചാമ്പ്യന്മാരായി. 897 പോയന്റ് നേടി ദാറുല്‍ ഉലൂം തൂത രണ്ടാം സ്ഥാനവും 534 പോയന്റ് നേടി വളവന്നൂര്‍ ബാഫഖി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാനത്തെ 37 വാഫി കോളേജുകളിലെ പ്രതിഭകളില്‍ നിന്നും തെരഞ്ഞെടുത്ത 500 ഓളം പ്രതിഭകളാണ് മാറ്റുരച്ചത്.  ജൂനിയര്‍, സബ്ജൂനിയര്‍, സീനിയര്‍ (ഉൌല, ആലിയ, ഉല്‍യ) വിഭാഗങ്ങളിലായി 140 ഇനങ്ങളിലാണ് മത്സരം നടന്നത്.

നേരത്തെ തിരൂര്‍ ദാറുസ്സലാം വാഫി കോളേജ്, കാട്ടിലങ്ങാടി പി എം എസ് എ കോളേജ്, വയനാട് മുട്ടില്‍ മുസ്ലിം ഓര്‍ഫനേജ് എന്നിവിടങ്ങളിലായി നടന്ന മൂന്ന് ക്ലസ്റ്റര്‍ മത്സരങ്ങളില്‍ പങ്കെടുത്ത 3000 മത്സരാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുത്തവരെയായിരുന്നു ഗ്രാന്റ് ഫിനാലെയിലേക്ക് പരിഗണിച്ചത്. രാവിലെ പത്ത് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളഅ‍ ഉദ്ഘാടനം ചെയ്തു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, ഹാജി കെ മമ്മദ് ഫൈസി, സി ടി ഇബ്റാഹീം ഹാജി സംസാരിച്ചു. വൈകീട്ട് ഏഴ് മണിക്ക് നടന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഓവറോള്‍ ചാമ്പ്യന്മാക്കുള്ള ട്രോഫി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് സംഘാടകര്‍ക്ക് കൈമാറി. കൈറോ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നടിയ ആദ്യ മലയാളി ഹിശാം വാഫിക്ക് പാണക്കാട് ഹൈദരവി ശിഹാബ് തങ്ങള്‍ അവാര്‍ഡ് നല്‍കി. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്റേരി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ എ റഹ്മാന്‍ ഫൈസി, എ എം കുഞ്ഞാന്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, സൈദ് മുഹമ്മദ് നിസാമി, ഫായിദ അബ്ദുറഹ്‍മാന്‍, ടി വി ഇബ്റാഹീം, സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി, പി കെ കുഞ്ഞുട്ടി മുസ്ലിയാര്‍, ശമീര്‍ വാഫി ഒടമല സംബന്ധിച്ചു.
- Ameen Korattikkara