കുണ്ടൂര്‍ മര്‍കസ് സമ്മേളനം വന്‍വിജയമാക്കുക : ഹമീദലി തങ്ങള്‍

തിരൂരങ്ങാടി : ഡിസംബര്‍ 26, 27, 28 തിയ്യതികളില്‍ നടക്കുന്ന കുണ്ടൂര്‍ മര്‍കസ് സില്‍വര്‍ ജൂബിലി വന്‍വിജയമാക്കണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മര്‍കസ് നിര്‍മിച്ച 85ഓളം മസ്ജിദുകളുടെ ഭാരാവാഹി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തില്‍ പ്രിന്‍സിപ്പാള്‍ ഉസ്താദ് പി. കെ. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫക്‌റുദ്ധീന്‍ ഹസനി തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. കുട്ടി മൗലവി ഇരിങ്ങല്ലൂര്‍, ടി. എച്ച് കുഞ്ഞാലി ഹാജി, മോയിട്ടി മൗലവി കൊട്ടപ്പുറം, വരിക്കോടന്‍ കമ്മു ഹാജി, യു. എ. ഇ കുണ്ടൂര്‍ മര്‍കസ് കമ്മിറ്റി പ്രസിഡന്റ് ടി. ടി. അബ്ദുറബ്, എം. സി കുഞ്ഞുട്ടി, ടി. ടി ഹംസ, കെ കോയ, സി. ഹംസഹാജി, കെ കുഞ്ഞിമര്‍ക്കാര്‍, സിദ്ധീഖ് ഹാജി ചെറുമുക്ക് എന്നിവര്‍ സംബന്ധിച്ചു. മര്‍കസ് സെക്രട്ടറി എന്‍. പി ആലിഹാജി സ്വാഗതവും ചെറിയാപ്പു ഹാജി നന്ദിയും പറഞ്ഞു. 
- KUNDOOR MARKAZ