SKSBV ഏകദിന ക്യാമ്പും ഇശല്‍ സംഗമവും ഇന്ന് (ഞായര്‍)

പാങ്ങ്‌ : സമസ്ത കേരള സുന്നീ ബാല വേദി പാങ്ങ്‌ റൈഞ്ച്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പും ഇശല്‍ സംഗമവും ഇന്ന് രാവിലെ 9. 30 ന് പാങ്ങ്‌ താണിക്കോട്‌ നൂറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കും. എ. പി. മുഹമ്മദ്‌ ദാരിമി, ഹനീഫ കരേക്കാട്‌ ക്യാമ്പിലെ വിവിധ സെഷനുകള്‍ക്ക്‌ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന ഇശല്‍ സംഗമത്തില്‍ 14 മദ്രസകളിലെ കലാ പ്രതിഭകള്‍ മാറ്റുരക്കും. എ. പി. അബ്ദുല്‍ അസീസ്‌ ദാരിമി, സയ്യിദ്‌ വി. ടി. എസ്‌. നൂറുദ്ദീന്‍ തങ്ങള്‍, എം. ടി. എ. നാസര്‍ ഫൈസി, ടി. എം. അസ്‌ലം വാഫി, വി. പി. നിസാമുദ്ധീന്‍ മുസ്ലിയാര്‍ പങ്കെടുക്കും.
- ubaid kanakkayil