ദുബൈ : വര്‍ത്തമാന കാല സമൂഹത്തിലും, കാമ്പസുകളിലും വര്‍ദ്ധിച്ചു വരുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങളള്‍ക്കെതിരെയും, കുടുംബ ബന്ധങ്ങളെ പോലും ശിഥിലമാക്കുന്ന തരത്തില്‍ കേരളത്തില്‍ ഈയടുത്ത് നടന്ന ചുംബന സമരങ്ങള്‍ പോലെയുള്ള ആഭാസങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു, ശത്രുക്കളോട് പോലും നീതി കാണിക്കണമെന്നാണ് ഇസ്ലാം കല്‍പിക്കുന്നതെന്നും, യുദ്ധ രംഗത്ത് പോലും നീതിയുടെ പക്ഷമാണ് പരാജിതനോട് പോലും ഇസ്ലാം സ്വീകരിച്ചതെന്നും, ഇന്ന് രാജ്യത്ത്\നടക്കുന്ന നീതി നിഷേധം സമൂഹത്തോടുള്ള വെല്ലു വിളിയാണെന്നും ഇസ്ലാമിക ചരിത്രം സവിസ്തരം വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, "നീതി ബോധത്തിന് നിതാന്ത ജാഗ്രത" എന്ന പ്രമേയവുമായി 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടക്കുന്ന "എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫയനലെ" പ്രചരണാര്‍ത്ഥം യു. എ. യില്‍ എത്തിയ എസ് കെ എസ് എസ് എഫ് നേതാക്കള്‍ക്ക് എസ് കെ എസ് എസ് എഫ് ദുബൈ സ്റ്റേറ്റ് - തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ ദേര ലാന്‍ഡ് മാര്‍ക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദുബൈ സ്റ്റേറ്റ് എസ് കെ എസ് എസ് എഫ് പ്രസിഡന്റ് അബ്ദുല്‍ ഹകീം ഫൈസിയുടെ അധ്യക്ഷതയില്‍ യു. എ. ഇ. എസ് കെ എസ് എസ് എഫ് നാഷനല്‍ പ്രസിഡന്റ് സയ്യിദ് ഷുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ ട്രഷറര്‍ സി. എ. റഷീദ് സാഹിബ്, ദുബൈ കെ. എം. സി. സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈന്‍ ദാരിമി, ജലീല്‍ ദാരിമി, നാസര്‍ ഫൈസി തിരുവത്ര, ഷൌകത്തലി ഹുദവി, ഹകീം തങ്ങള്‍, സുലൈമാന്‍ ഹാജി, ജബ്ബാര്‍ ഹാജി ചാമക്കാല, അബു താഹിര്‍ തങ്ങള്‍ തൃശൂര്‍, ആര്‍. വി. എം. മുസ്തഫ, അഭിലാഷ് ഖാദര്‍, സുധീര്‍ കൈപമംഗലം, കമറൂദ്ധീന്‍ തൃശൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ശറഫുദ്ധീന്‍ ഹുദവി സ്വാഗതവും, ഫാസില്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.
- Sharafudheen Perumalabad