വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സൂക്ഷ്മത പാലിക്കണം : റഷീദലി ശിഹാബ് തങ്ങള്‍

കേരളാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ക്ക് വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നല്‍കിയ സ്വീകരണത്തില്‍ അക്കാദമി മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി ഉപഹാരം നല്‍കുന്നു
വെങ്ങപ്പള്ളി : വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നത് ഉത്തരവാദപ്പെട്ടവരുടെ ഉദാസീനത മൂലമാണെന്നും പൊതുമുതല്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണമെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഖാസിം ദാരിമി മുഖ്യപ്രഭാഷണം നടത്തി. അക്കാദമി മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി ഉപഹാരം നല്‍കി. എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് ട്രഷറര്‍ അയ്യൂബ് കൂളിമാട്, കെ.എന്‍.എസ് മൗലവി, പി.സി ഇബ്രാഹിം ഹാജി, പനന്തറ മുഹമ്മദ്, കെ.കെ മുത്തലിബ് ഹാജി, ഹാരിസ് ബാഖവി കമ്പളക്കാട്, കെ.എ നാസര്‍ മൗലവി, മൂസ ബാഖവി, സയ്യിദ് ശിഹാബുദ്ദീന്‍ വാഫി, അബ്ദുല്‍ ഖാദര്‍ മടക്കിമല, യു.കെ നാസര്‍ മൗലവി, ഉസ്മാന്‍ പഞ്ചാര, സി കുഞ്ഞബ്ദുല്ല, സാജിദ് ബാഖവി, പി മുഹമ്മദ് ഹാജി, പി.എ ആലി ഹാജി, ജഅ്ഫര്‍ ഹൈത്തമി സംബന്ധിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും കെ അലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally