'മുഹബ്ബത്തെ റസൂല്‍ 2015' നബിദിന സമ്മേളനം ജനുവരി 2 ന് കുവൈത്തില്‍

കുവൈത്ത് സിറ്റി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ് ഘടകങ്ങളുടെയും കുവൈത്തിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് രൂപീകൃതമായ കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ പ്രഖ്യാപനവും മുഹബ്ബത്തെ റസൂല്‍ നബിദിന സമ്മേളനവും 2015 ജനുവരി 2 ന് അബ്ബാസിയ ഇന്റിഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
- Media Cell KIC