ആത്മീയ ചൂഷകരെ കരുതിയിരിക്കുക : മംഗലാപുരം ഖാസി

ബാംഗ്ലൂര്‍ : ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പുന്ന ജീവിതമായിരുന്നു നമ്മുടെ പൂര്‍വ്വ സൂരികളായ പണ്ഢിതന്മാര്‍ നമുക്ക് കാണിച്ച് തന്നതെന്നും ആ വഴിയില്‍ നിന്നും വ്യതിചലിച്ചു പോയവര്‍ ആത്മീയ വഴിയില്‍ നിന്നും അകന്ന് പോയവരാണെന്നും മംഗലാപുരം ഖാസി താഖ അഹ്മദ് മൗലവി പറഞ്ഞു. ബാംഗ്ലൂര്‍ ജില്ലാ എസ്.വൈ.എസ് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ മത സംഹിതകളെ നശിപ്പിച്ചു കളയുന്ന ഇത്തരം ചൂഷകരെ സമൂഹം കരുതിയിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മംഗലാപുരം മുന്‍ മേയര്‍ അശ്‌റഫ് കെ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ബാംഗ്ലൂര്‍ ജില്ലാ പ്രസിഡന്റ് യൂനുസ് ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ ദാരിമി, സ്വാലിഹ് കൊയ്യോട്, എം.കെ നൗഷാദ്, ലത്തീഫ് ഹാജി, നാസിര്‍ ഹാജി, ശംസുദ്ദീന്‍ കൂടാളി, താഹിര്‍ മിസ്ബാഹി എന്നിവര്‍ സംസാരിച്ചു.
- Muhammed vanimel, kodiyura