വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു

തൃശൂര്‍ : എസ് കെ എസ് എസ് എഫ് വിഖായ പ്രവര്‍ത്തകരായ കോലായില്‍ റിയാസ്, കെ എച്ച് മുസ്തഫ എന്നീ വിദ്യാര്‍ത്ഥികളെ പഞ്ചവടി ബിച്ചില്‍ വെച്ച് മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ എസ് കെ എസ് എസ് എഫ് എടക്കഴിയൂര്‍ യൂണിറ്റ് യോഗം പ്രതിഷേധിച്ചു. അശ്ഫാഖ് മൌലവി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. വടക്കേക്കാട് മേഖലാ സെക്രട്ടറി മഅ്റൂഫ് വാഫി ഉദ്ഘാടനം ചെയ്തു. കെ എച്ച് മുസ്തഫ, മുജീബ് റഹ്മാന്‍, സി എസ് ശാഫി പ്രസംഗിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി വൈ എസ് പി ക്ക് നിവേദനം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- Ameen Korattikkara