വിട്ടുവീഴ്ച്ച മുഖ മുദ്രയാക്കുക : ഖാലിദ് ഫൈസി ചേരൂര്‍
![]() |
ഖാലിദ് ഫൈസി ചേരൂര്‍ സംസാരിക്കുന്നു |
ബാംഗ്ലൂര്‍ : മികച്ച ഒരു സംഘാടകന്‍ ആയിത്തീരാന്‍ വിട്ടുവീഴ്ച്ചാ മനോഭാവം ജീവിത മുഖമുദ്രയാക്കണമെന്ന് 'ഹിക്മ' കൗണ്‍സിലിംഗ് വൈസ് ചെയര്മാന് ഖാലിദ് ഫൈസി ചേരൂര്‍ പറഞ്ഞു. ബാംഗ്ലൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ & മാനേജ്മെന്റിന്റെ കീഴില്‍ അധ്യാപകര്‍ക്കും മാനേജ്മെന്റിനും വേണ്ടി യശ്വന്തപുരം കേരള മസ്ജിദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പഠന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാംഗ്ലൂര്‍ റൈഞ്ച് മുഫത്തിശ് ഉമര്‍ ദാരിമി പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു.ഖലീല്‍ ഫൈസി, സ്വാലിഹ് ഫൈസി, അബൂ സഈദ് ഹുസൈന് മൗലവി, അബ്ദുല്‍ ലത്തീഫ് ഹാജി, വി.കെ അബ്ദുല്‍ നാസിര്‍, ടി.സി സിറാജ് എന്നിവര്‍ സംസാരിച്ചു.
- Muhammed vanimel, kodiyura