മത നിയമങ്ങളെ വികലമാക്കുന്നവരെ കരുതിയിരിക്കുക : ജിഫ്‌രി മുത്തുകോയ തങ്ങള്‍

ഷാര്‍ജ : മനുഷ്യ ജീവിതത്തിന്‍റെ വിജയത്തിനാവശ്യമായ നിയമങ്ങള്‍ പ്രതിപാദിക്കുന്ന ഇസ്ലാമിക ഷരീഅത്തിനെ വികലമാക്കന്‍ ശ്രമിക്കുന്നവരെ സമൂഹം കരുതിയിരിക്കണമെന്ന് "സമസ്ത" ട്രഷററും പ്രമുഖ പണ്ധിതനുമായ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് ഉന്നതമായ അവകാശകങ്ങളുണ്ടെന്നു പഠിപ്പിച്ച ഇസ്ലാം മതം അവരുടെ സംരക്ഷണത്തിനുതകുന്ന ജീവിത രീതിയും ലോകത്തിനു കൈമാറിയുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅവാ സെന്ററും സംസ്ഥാന എസ്‌. കെ. എസ്. എസ്. എഫും ചേര്‍ന്നൊരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയാരുന്നു തങ്ങള്‍. പ്രവാചകന്റെ അമാനുഷികതയെ അവഗണിക്കുകയും തിരുശേഷിപ്പുകളുടെ വിശ്വാസതയെ കളങ്കപ്പെടുത്തുകയും ചെയ്യുന്നപണ്ഡിത വേഷധാരികള്‍ സമൂഹത്തിനുമുമ്പില്‍ അപമാനിതരവുമ്പോള്‍ പ്രവാചകചര്‍യകള്‍ ജീവിതത്തില്‍ കൊണ്ട് നടന്ന നിസ്വാര്‍തരായ നേതാക്കള്‍ രൂപീകരിച്ച "സമസ്തയുടെ" പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രവാസി സമൂഹം തയ്യാറാവണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. 

എസ്‌. കെ. എസ്. എസ്. എഫ് ദേശീയ പ്രസിഡന്റ്റ് സയ്യിദ് ഷുഐബ് തങ്ങള്‍ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅവാ സെന്റര്‍, സംസ്ഥാന എസ്‌. കെ. എസ്. എസ്. എഫ്, കെ. എം. സി. സി നേതാക്കള്‍ സംബന്ധിച്ചു.
- ishaqkunnakkavu