പുഞ്ചിരിക്കാന്‍ പ്രജോദനവുമായി 'സ്മൈല്‍ ഓഫ് ലൌവ്'

എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ് നടത്തിയ 'സ്മൈല്‍ ഓഫ് ലൌവ്' ല്‍ നിന്ന്
എറണാകളം : പരസ്പര സ്‌നേഹവും വിശ്വാസവും നഷ്ടപ്പെട്ടുകൊണ്ടിരിക്കന്ന സമൂഹത്തില്‍ പുഞ്ചിരിക്കാനുള്ള സന്ദേശവുമായി എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ്. എറണാകുളം മറൈന്‍ ഡ്രൈവില്‍ആണ് 'സ്മൈല്‍ ഓഫ് ലൌവ്' എന്ന വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചത്. സ്‌നേഹം വെറും പ്രകടനം മാത്രമായി ഒതുങ്ങുന്ന സമകാലിക സമൂഹത്തില്‍ നിഷ്‌കളങ്കമായ സ്‌നേഹം പ്രകടപ്പിക്കാന്‍ ഏറ്റവും ലളിതമായ മാര്‍ഗം പുഞ്ചിരിയാണന്നസന്ദേശം എത്തിക്കുകന്നതാണ് 'സ്മൈല്‍ ഓഫ് ലൌവ്' കൊണ്ട് ക്യാമ്പസ് വിംഗ് ലക്ഷ്യമിട്ടത്. കേരളത്തിലെ വിവിധ ക്യാമ്പസുകളില്‍ നിന്നായി 50 ഓളം പ്രതിനിധികളാണ് മറൈന്‍ ഡ്രൈവില്‍ ഒത്തുചേര്‍ന്നത്. കണ്‍വീനര്‍ മുനീര്‍ വയനാട്, ഷബിന്‍ മുഹമ്മദ്, റാഷിദ് വേങ്ങര, സയ്യിദ് സവാദ്, ഇസ്ഹാഖ് തൃശൂര്‍, സാദിഖ് എറണാകളം, സാദിഖ് കോഴിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി. 
- SKSSF STATE COMMITTEE