ഇസ്ലാം സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനം : ഹാരിസ് ബാഖവി
അബൂദാബി : ഇസ്ലാം സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്ന് എസ് കെ എസ് എസ് എഫ് അബൂദാബി സ്റ്റേറ്റ് സെക്രട്ടറി ഹാരിസ് ബാഖവി പ്രസ്താവിച്ചു. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി പ്രചരാണാര്‍ത്ഥം അബൂദാബി - തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഘടനയുടെ സമ്മേളന പ്രമേയങ്ങള്‍ കാലോചിതമായി സമൂഹത്തിലുണ്ടാക്കിയ പ്രതിഫലനങ്ങള്‍ പ്രശംസനാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ് കെ എസ് എസ് എഫ് അബൂദാബി – തൃശൂര്‍ ജില്ലാ പ്രസിഡണ്ട് മജീദ് ഹുദവി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ തൃശൂര്‍ ജില്ലാ – അബൂദാബി സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ കെ.കെ ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് എം. കുഞ്ഞിമുഹമ്മദ്, സുന്നി സെന്റര്‍ ജന:സെക്രട്ടറി ഉസ്മാന്‍ ഹാജി, എസ് കെ എസ് എസ് എഫ് നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ ഒളവട്ടൂര്‍, സെക്രട്ടറി സബീര്‍ മാട്ടൂല്‍, മമ്മിക്കുട്ടി മുസ്ലിയാര്‍, നസീം ബാഖവി, ഹാഫിള് റഫീഖ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വഗതസംഘം ജന: കണ്‍വീനര്‍ റഫീഖ് ഹൈദ്രോസ് സ്വാഗതവും ജന: സെക്രട്ടറി ജലീല്‍ കാര്യടത്ത് നന്ദിയും രേഖപ്പെടുത്തി.
- ABDUL JALEEL KARIYEDATH
- ABDUL JALEEL KARIYEDATH