പട്ടിക്കാട് : സാമൂഹിക തിന്മകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി സമൂഹം കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുകയും ധൈഷണിക ചിന്തയിലൂടെ പുതിയ വിപ്ലവങ്ങള്‍ തന്നെ സൃഷ്ടിക്കാന്‍ കഴിയണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. പൂപ്പലം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജ് യൂണിയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വിസ്സ് ഓഫ് ലൌ പോലെയുള്ള പാശ്ചാത്യ സംസ്കാരങ്ങള്‍ക്ക് സാമൂഹിക അംഗീകാരം നല്‍കാന്‍ ബോധപൂര്‍വ്വമായ നീക്കം നടക്കുമ്പോള്‍ അതിന്റെ പിടിയിലമരാതെ അതിനെതിരെ കലാലയങ്ങള്‍ ഉണരുകയും അത്തരം ദുഷ്പ്രവണതകളെ ഇല്ലായ്മ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങുകയും വേണം. കാമ്പസുകളില്‍ മയക്കു മരുന്നുകളും ലൈംഗീകാഭാസങ്ങളും സാര്‍വ്വത്രികമാവുമ്പോള്‍ അതിനെതിരെ ശരിയായ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പല്‍ പ്രൊഫ. പി ഹാറൂണ്‍ അധ്യക്ഷനായി. 2013-14 വര്‍ഷത്തെ കോളേജ് മാഗസിന്‍ ട്വീറ്റ് പ്രമുഖ സാഹിത്യകാരനായ കെ.പി.എസ്. പയ്യനടത്തിന് കോപ്പി നല്‍കി തങ്ങള്‍ നിര്‍വ്വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി. വെള്ളുവനാട് വികസന അതോറിറ്റി ചെയര്‍മാന്‍ അഡ്വ. നാലകത്ത് സൂപ്പി, യൂണിയന്‍ ചെയര്‍മാന്‍ ശാഹുല്‍ ഹമീദ്, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, പഞ്ചായത്ത് അംഗം പരമു, കെ.ടി. മൊയ്തുട്ടിമാന്‍ ഹാജി, പി മുഹമ്മദലി, അഡ്വ കെ.ടി. ഉമര്‍, അബ്ദുല്‍ അസീസ് ഇ, ബശീര്‍, മുഹമ്മദലി മാസ്റ്റര്‍, ടി. ഉബൈദുല്ല, കെ.ടി. മകുഞ്ഞഹമ്മദ്, മുഹമ്മദ് ആശിഖ്, മുഹമ്മദ് സിറാജ്, കെ.പി. സുപ്രിയ എന്നിവര്‍ സംസാരിച്ചു.
ഉച്ചക്ക് ശേഷം നടന്ന ഫൈന്‍ആര്‍ട്സ് സൂരജ് തേലക്കാട് ഉദ്ഘാടനം ചെയ്തു. ഫൈന്‍ ആര്‍ട്സ് അഡ്വൈസര്‍ ജയേഷ് അധ്യക്ഷനായി. യു.യു.സി. അമീന്‍ അഹ്സന്‍, സ്വാദിഖ് മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.
- Zainul Abideen