അബൂദാബി : ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂരില്‍ നടക്കുന്ന എസ്കെ എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അബൂദാബി – തൃശൂര്‍ ജില്ലാ കമ്മിറ്റി ഡിസംബര്‍ 18 ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് സംഘടിപ്പിക്കുന്ന “സാംസ്കാരിക സമ്മേളനവും പ്രാര്‍ത്ഥനാ സദസ്സും” ന്റെ ബ്രോഷര്‍ ജില്ലാ കണ്‍വെന്‍ഷനില്‍ വെച്ച് അബൂദാബി സുന്നി സെന്റര്‍ മുഖ്യ രക്ഷാധികാരി മമ്മിക്കുട്ടി മുസ്ല്യാര്‍ നസീം ബാഖവിക്ക് (ഗ്രാന്റ് മോസ്ക്) നല്കി പ്രകാശനം നിര്‍വഹിച്ചു. കെ.കെ ഹംസക്കുട്ടി, ഹാരിസ് ബാഖവി, എം.കുഞ്ഞിമുഹമ്മദ്, സാബിര്‍ മാട്ടൂല്‍, ഉസ്മാന് ഹാജി, മജീദ് ഹുദവി, റഫീഖ് ഹൈദ്രോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- ABDUL JALEEL KARIYEDATH
- ABDUL JALEEL KARIYEDATH