തൃശൂര്‍ ജില്ലാ ഖത്തീബ് അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

തൃശൂര്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ സമസ്ത കേരള കേരള ജംഇയ്യത്തുല്‍ ഖുത്തബാഇന്റെ തൃശൂര്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. തൃശൂര്‍ എം.ഐ.സിയില്‍ വെച്ച് ചേര്‍ന്ന ഖത്തീബ് സംഗമത്തിലാണ് തിരഞ്ഞെടുക്കുപ്പെട്ടത്. വരുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ മഹല്ല് തലങ്ങളിലെ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ജംഇയ്യത്തുല്‍ ഖുത്തബാഇന് ആകുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രസ്താവിച്ചു. രക്ഷാധികാരിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ്.എം.കെ.തങ്ങള്‍, എം.കെ.കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, പി.ടി.കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഉമര്‍ ബാഖവി പാടൂര്‍, വൈസ്. പ്രസിഡന്റായി അബ്ദുല്‍ ഖാദര്‍ ദാരിമി ചാവക്കാട്, ഷൗക്കത്തലി ദാരിമി ദേശമംഗലം, ഇസ്മായീല്‍ റഹ്മാനി ചേലക്കര, മുഹ്‌യുദ്ദീന്‍ ദാരിമി തൊഴിയൂര്‍, അബ്ദു സമദ് ഫൈസി കുന്ദംകുളം, മുഹമ്മദ് കുട്ടി ദാരിമി കേച്ചേരി ജനറല്‍ സെക്രട്ടറിയായി മുജീബ് റഹ്മാന്‍ ദാരിമി കൊടുങ്ങല്ലൂര്‍ വര്‍ക്കിംഗ് സെക്രട്ടിയായി ഹംസ അന്‍വരി മോളൂര്‍ ജോയിന്റ് സെക്രട്ടറിമാരായി ബുഖാരി ഫൈസി പാലുമായി, ഷെഫീഖ് ഫൈസി പെരുമ്പിലാവ്, മുഹമ്മദ് അഷ്‌റഫി എടക്കഴിയൂര്‍, നൗഷാദ് ഫൈസി തളി, ഫൈസല്‍ റഹ്മാനി കൂര്‍ക്കഞ്ചേരി, മുസ്തഫ നിസാമി മതിലകം, സിറാജുദ്ദീന്‍ ഫൈസി എരുമപ്പെട്ടി, മുഹമ്മദ് കുട്ടി ബാഖവി കോട്ടോല്‍ ട്രഷര്‍റായി ഷമീര്‍ ദാരിമി കൊല്ലം എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur