ദോഹ : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിനും സത്യധാര ദ്വൈവാരിക ജനറല്‍ മാനേജര്‍ സുലൈമാന്‍ ദാരിമി പെരിന്തല്‍മണ്ണ എന്നിവര്‍ക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേരള ഇസ്ലാമിക്ക് സെന്റര്‍, എസ് കെ എസ് എസ് എഫ് നേതാക്കള്‍ സ്വീകരണം നല്‍കി. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് എ.വി അബൂബക്കര്‍ ഖാസിമി, ഖത്തര്‍ റൈഞ്ച് പ്രസിഡന്റ് കെ.കെ മൊയ്തു മൗലവി, കൊളത്തൂര്‍ അബ്ദുറഹിമാന്‍ മൗലവി, എസ് കെ എസ് എസ് എഫ് പ്രസിഡന്റ് മുനീര്‍ നിസാമി, അസീസ് പേരാല്‍, സുബൈര്‍ ഫൈസി കട്ടുപാറ തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു.
- Aslam Muhammed