പൊന്നാട് : പൊന്നാട് യൂണിറ്റ് എസ്. കെ. എസ്. എസ്. എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 15-ാമത് മതപ്രഭാഷണ ദുആസമ്മേളനവും ജലാലിയ്യാ റാത്തീബും മൂന്ന് ദിവസങ്ങളിലായി പൊന്നാട് കണ്ണിയത്ത് ഉസ്താദ് നഗറില്‍ വൈകുന്നേരം 6.30ന് നടക്കും. ഇന്ന് ശഫീഖ് ദാരിമി ചെര്ളയും നാളെ ദുആ സമ്മേളനത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്, ഷാജഹാന് റഹ്മാനി, കെ. എസ്. ഇബ്രാഹീം മുസ്ലിയാരും തിങ്കളാഴ്ച ജലാലിയ്യ റാത്തീബിന് സയ്യിദ് കെ. കെ. എസ്. ബാപ്പു തങ്ങള്‍ കുന്നുംപുറം നേതൃത്വം നല്‍കും.
- Musthafa Ponnad mmaponnad