കോഴിക്കോട് : 'നീതിബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന പ്രമേയവുമായി 2015 ഫെബ്രുരിയില്‍ തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ്ഫിനാലെയോടനുബന്ധിച്ച്, സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാവപ്പെട്ട അഞ്ച്‌പെണ്‍കുട്ടികളുടെ സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. നേരത്തെ 2014 ജനുവരിയില്‍ 20 പെണ്‍കുട്ടികളുടെ സമൂഹ വിവാഹം മണ്ണാര്‍ക്കാട്ട്‌വെച്ച് സംഘടിപ്പിച്ചിരുന്നു.
2015 ജനുവരി 21ന് നടക്കുന്ന മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടന ചടങ്ങിലാണ് സമൂഹ വിവാഹം നടത്തുക. അര്‍ഹതപ്പെട്ടവര്‍ വിശദവിവരങ്ങള്‍ക്കായി ഈ നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടക സമിതി അറിയിച്ചു. 9744443330, 9744837313, 9946834501.
- SKSSF STATE COMMITTEE