മജ്‍ലിസുന്നൂര്‍ സംഘടിപ്പിച്ചു

ചെന്ത്രാപ്പിനി : എസ് വൈ എസ് കൂരിക്കുഴി മഹല്ല് കമ്മിറ്റിയുടെയും എസ് കെ എസ് എസ് എഫ് ചെന്ത്രാപ്പിനി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ മജ്‍ലിസുന്നൂര്‍ ആത്മീയ സംഗമം സംഘടിപ്പിച്ചു. ചെന്ത്രാപ്പിനി ജുമാ മസ്ജിദില്‍ നടന്ന സംഗമത്തില്‍ എടമുട്ടം പാലപ്പെട്ടി ഖത്തീബ് ഉദ്ബോധന പ്രഭാഷണം നടത്തി. റാഫി അന്‍വരി, മുസ്തഫ ഫൈസി, ഹുസൈന്‍ ഫൈസി, മുഹമ്മദ് മുസ്ലിയാര്‍, അനീസ് മുസ്ലിയാര്‍ എന്നിവര്‍ മജ്‍ലിസുന്നൂറിന് നേതൃത്വം നല്‍കി.
- Ameen Korattikkara