നിലമ്പൂര്‍ മേഖലാ ദര്‍സ് ഫെസ്റ്റ്; നെല്ലിക്കുന്ന് ദര്‍സിന് ഓവറോള്‍

മലപ്പുറം : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ 52-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ദര്‍സ് ഫെസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനം എടക്കരയില്‍ നടന്നു. നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ നിന്ന് 56 ഇനങ്ങളിലായി മുന്നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജൂനിയര്‍ വിഭാഗത്തില്‍ 108 പോയന്റോടെ നെല്ലിക്കുന്ന് ദര്‍സ് ഒന്നാം സ്ഥാനവും 50 പോയന്റോടെ അരിപ്ര വേളുര്‍ ദര്‍സ് രണ്ടാം സ്ഥാനും 46 പോയന്റോടെ കരുവാരക്കുണ്ട് ദര്‍സ് മൂന്നാം സ്ഥാനവും നേടി.

സീനിയര്‍ വിഭാഗത്തില്‍ 113 പോയന്റോടെ നെല്ലിക്കുന്ന് ദര്‍സ് ഒന്നാം സ്ഥാനവും108 പോയന്റോടെ പുല്ലൂര്‍ രണ്ടാം സ്ഥാനവും 44 പോയന്റോടെ കരുവാരക്കുണ്ട് ദര്‍സ് മൂന്നാം സ്ഥാനവും നേടി. 
ജൂനിയര്‍ കലാപ്രതിഭയായി മൂഹമ്മദ് അനീസ് നെല്ലിക്കുന്നിനേയും (42 പോയന്റ്) സീനിയര്‍ കലാപ്രതിഭയായി ശിഹാബുദ്ദീന്‍ പുല്ലൂരിനെയും (28 പോയന്റ്) തെരെഞ്ഞെടുത്തു. ശൈഖുല്‍ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ സമ്മാനദാനം നിര്‍വഹിച്ചു. 

രാവിലെ മത്സരങ്ങള്‍ വാകോട് മൊയ്തീന്‍ കുട്ടി മൂസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. കെ. ടി. കുഞ്ഞാന്‍ അദ്ധ്യക്ഷനായി. പി. വി അബ്ദുല്‍ വഹാബ്, ടി.പി അബ്ദുള്ള മുസ്ല്യാര്‍, അബ്ദുല്‍ബാരി ഫൈസി, ടി. പി സലീം എടക്കര, കാരാടന്‍ സുലൈമാന്‍, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം സംസാരിച്ചു.
- najeebulla mohammed