ഭൗതിക വാദികള്‍ മതത്തെ വ്യാഖ്യാനിക്കുന്നത് അപലപനീയം

കല്‍പ്പറ്റ : മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടത് പണ്ഡിതരാണെന്നും അറിവില്ലാത്തവരും ഭൗതിക വാദികളും മതത്തെ വ്യാഖ്യാനിക്കുന്നത് അപലപനീയമാണെന്നും സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക് ചിഹ്നങ്ങളെ അവഹേളിച്ചും പ്രവാചകരെ നിന്ദിച്ചും എം.ഇ.എസ് നേതാവ് ഫസല്‍ ഗഫൂര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മതബോധമുള്ളവര്‍ ഇത്തരം പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നത് പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷനായി. സ്റ്റേറ്റ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ തലപ്പുഴ, ഹാരിസ് ബാഖവി കമ്പളക്കാട്, എ.കെ സുലൈമാന്‍ മൗലവി, മുഹമ്മദ് ദാരിമി വാകേരി, മൂസ മാസ്റ്റര്‍ തരുവണ, കെ അലി മാസ്റ്റര്‍ സംസാരിച്ചു. കെ.എ നാസര്‍ മൗലവി സ്വാഗതവും എടപ്പാറ കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally