കളമശ്ശേരി : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ പ്രചരണാര്‍ത്ഥം നടക്കുന്ന ഹിദായ കോണ്‍ഫറന്‍സിന്റെ ഭാഗമായി ഇന്ന് (ഞായര്‍) സൌജന്യ നേതൃ പരിശോധന ക്യാമ്പും മജ്‍ലിസുന്നൂറും നടക്കും. രാവിലെ 9 മണിക്ക് കൊച്ചിന്‍ യൂണിവേഴ്സിറ്റി ക്വാര്‍ട്ടേഴ്സിന് സമീപം നടക്കുന്ന സൌജന്യ നേതൃ പരിശീലന കാമ്പ് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4 ന് എം.എം. അബൂബക്കര്‍ ഫൈസിയുടെ നേതൃത്വത്തില്‍ മജ്‍ലിസുന്നൂര്‍ നടക്കും. വൈകീട്ട് 7 ന് നടക്കുന്ന പ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സ്ലര്‍ ഡോ. എം.സി. ദിലീബ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അന്‍വര്‍ മുഹ്‍യദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തും.