സംഘാടന രംഗത്ത് പുതുചരിത്രമെഴുതി SKSSF സോണല്‍ അദാലത്ത് ശ്രദ്ധേയമാകുന്നു

എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സോണല്‍ അദാലത്ത് ചെമ്മാട് ദാറുല്‍ ഹുദായിലെത്തിയപ്പോള്‍. . . 
തിരൂരങ്ങാടി : എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സോണല്‍ അദാലത്ത് യാത്ര ശ്രദ്ധേയമാകുന്നു. കേരളത്തിന്റെ ഓണം കേറാ മൂലകളിലും പരന്നുകിടക്കുന്ന സംഘടനയുടെ താഴെത്തട്ടിലെ മിടിപ്പുകള്‍ തൊട്ടറിയാന്‍ സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തുന്നത് സംഘാടന രംഗത്ത് നവ്യാനുഭവയായി. സംഘടനയുടെ ശാഖ, ക്ലസ്റ്റര്‍, മേഖല എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും രേഖകള്‍ പരിശോധിക്കുന്നതിനുമായി മുഴുവന്‍ സംവിധാനങ്ങളുമായി സംഘടനയുടെ സഞ്ചരിക്കുന്ന ഓഫീസ് നവംബര്‍ 16ന് കാസര്‍ഗോഡ് നിന്നാണ് പ്രയാണമാരംഭിച്ചത്. കെ. എ റശീദ് ഫൈസി വെള്ളായിക്കോടാണ് ഡയക്ടര്‍.

ഇന്നലെ പാലക്കാട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. ഇന്ന് തൃശ്യൂര്‍ ജില്ലയില്‍ പര്യടനം നടത്തും. ചെമ്മാട് ദാറുല്‍ ഹുദായില്‍ നടന്ന സോണല്‍ അദാലത്തിന് ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, വൈസ് പ്രസിഡണ്ട് റഹീം മാസ്റ്റര്‍ ചുഴലി, ഓര്‍ഗാനെറ്റ് കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍, വിഖായ കണ്‍വീനര്‍ അബ്ദുസ്സലാം ഫറോക്ക്, ത്വലബാ വിംഗ് കണ്‍വീനര്‍ സി. പി ബാസിത് തിരൂര്‍, കെ. പി സിദ്ധീഖ് ചെമ്മാട്, നൗഷാദ് ചെട്ടിപ്പടി, മുഹമ്മദലി പുളിക്കല്‍, മുഹമ്മദ് കുട്ടി കുന്നുംപുറം നേതൃത്വം നല്‍കി.
- SKSSF STATE COMMITTEE