SYS 60-ാം വാര്‍ഷികം: കമ്പളക്കാട് മേഖലാ കമ്മിറ്റി ത്വൈബാ സംഗമം നടത്തി

കമ്പളക്കാട് നടന്ന എസ് വൈ എസ് തൈ്വബാ
സംഗമം പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
കമ്പളക്കാട്: ഫെബ്രുവരി 14, 15, 16 തിയ്യതികളില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം കമ്പളക്കാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രചരണത്തിന്റെ 2-ാം ഘട്ടമായി മുഴുവന്‍ മഹല്ലുകളിലും 60 വീതം യുവാക്കളെ പങ്കെടുപ്പിച്ച് തൈ്വബാസംഗമം നടത്തി വരുന്നു.
വി കെ മോയിന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കമ്പളക്കാട് നടന്ന സംഗമം പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹംസ ഫൈസി റിപ്പണ്‍ വിഷയാവതരണം നടത്തി. സാബിത്ത് തങ്ങള്‍, മുഹമ്മദ്കുട്ടി ഹസനി, എ കെ സുലൈമാന്‍ മൗലവി, തുടങ്ങിയവര്‍ സംസാരിച്ചു. 
കെ ടി നാസിര്‍ ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ബാസ് കൊളങ്ങോട്ടില്‍ സ്വാഗതവും അഷ്‌റഫ് കെ കെ നന്ദിയും പറഞ്ഞു. സിദ്ദീഖ് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ പറളിക്കുന്ന് നടന്ന സംഗമം മുഹമ്മദലി ദാരിമി ഉദ്ഘാടനം ചെയ്തു. സി പി ഹാരിസ് ബാഖവി വിഷയമവതരിപ്പിച്ചു. എ കെ സുലൈമാന്‍ മൗലവി, മുഹമ്മദ്കുട്ടി ഹസനി, മൊയ്തു മൗലവി സംസാരിച്ചു. സാബിത്ത് തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കി. ജമാലുദ്ദീന്‍ റഹ് മാനി സ്വാഗതവും അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.