മദ്രസാ പരിഷ്‌കരണം അടിസ്ഥാന ലക്ഷ്യം തകര്‍ക്കുന്നതാവരുത്: ജിഫ്‌രി തങ്ങള്‍
കെട്ടാങ്ങല്‍: മദ്രസാ പഠനത്തിലൂടെ സാംസ്‌കാര സമ്പന്നമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയണമെന്നും കാലികമായ പരിഷ്‌ക്കരണത്തിലൂടെ മദ്രസാ പഠനത്തിന്റെ അടിസ്ഥാന ലക്ഷ്യം വിസ്മരിച്ചുപോവരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഈസ്റ്റ് മലയമ്മ നൂറുല്‍ മുഹമ്മദിയ്യ സെക്കണ്ടറി മദ്രസയുടെ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്രസാ പ്രസിഡണ്ട് എ.കെ. അബ്ദുറഹീം അദ്ധ്യക്ഷത വഹിച്ചു. വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. സുവനീര്‍ പ്രകാശനം തങ്ങള്‍ നിര്‍വ്വഹിച്ചു.
സി.കെ. അബ്ദുല്‍അസീസ് ഏറ്റുവാങ്ങി. വിവിധ സെഷനുകളില്‍ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഡോ. അബ്ദുല്‍ലത്തീഫ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നജീബ് കാന്തപുരം സംസാരിച്ചു.
പ്രാര്‍ത്ഥനാ സദസ്സിനു കെ. മൊഹ്‌യിദ്ദീന്‍കുട്ടി ബാഖവി നേതൃത്വം നല്‍കി. കെ.ടി. മുഹമ്മദ് സഖാഫി, എന്‍.പി. ഹംസ മാസ്റ്റര്‍, ടി.പി. അഹമ്മദ്കുട്ടി, ടി.പി. സുബൈര്‍ മാസ്റ്റര്‍, പി. ആലിക്കുഞ്ഞി, മലയമ്മ അസീസ് മുസ്‌ല്യാര്‍, മുഹമ്മദ് അസ്‌ലം കെ.ടി. പി. സിറാജ്, ടി.പി. ആലി, എന്‍.പി. ഹമീദ് മാസ്റ്റര്‍, പി. മൊയ്തു, പി.എം. മുസ്തഫ, പി. അബൂബക്കര്‍കുട്ടി സംസാരിച്ചു. ടി.പി. അബ്ദുറഹിമാന്‍ പതാക ഉയര്‍ത്തി.