വിദൂര വിദ്യാഭ്യാസ സംവിധാനം മത സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കും: കാലിക്കറ്റ് വി.സി

പട്ടിക്കാട്: വിദൂര വിദ്യാഭ്യാസ സംവിധാനം കേരളത്തിലെ മത സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി. സി. ഡോ.എം അബ്ദുല്‍ സലാം. ജാമിഅ നൂരിയ്യ 51ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സര്‍ഗഘോഷത്തില്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമിഅ സമുദായത്തിന്റെ അഭിമാന സ്ഥാപനമാണെന്നും വൈജ്ഞാനിക സാധ്യതകളെ വിജയകരമായി ഉപയോഗ പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ഗ ഘോഷത്തില്‍ ചാമ്പ്യന്മാരായ കോടങ്ങാട് ദര്‍സ് ടീമിനുള്ള ട്രോഫി അദ്ദേഹം കൈമാറി.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അലിഗഢ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. സകരിയ്യ കെ. എ, മുഖ്യാതിഥിയായി. ജാമിഅ പ്രിന്‍സിപ്പള്‍ പ്രൊഫ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, കാലിക്കറ്റ് യൂ:സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍, കെ. എ റഹ്മാന്‍ ഫൈസി എന്നിവര്‍ സംബന്ധിച്ചു.