50 വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു

തൃശൂര്‍: 2013ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ തൃശൂര്‍ജില്ലയില്‍ 10, പ്ലസ്ടു ക്ലാസുകളില്‍ നിന്ന് ഡിസ്റ്റിംഗ്ഷനോടെ പാസായ 50 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഓരോ സൈക്കിള്‍ വിതരണം ചെയ്തു. തൃശൂര്‍ മുണ്ടശ്ശേരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാണക്കാട് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തൂശൂര്‍ ജില്ലാ മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ 5, 7, 10, +2 ക്ലാസുകളില്‍ ജില്ലയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസായവര്‍ക്ക് ഓരോ സ്വര്‍ണ്ണനാണയവും സമ്മാനമായി നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗം എം.കെ.എ.കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, അഡ്വ: ഓണംപിള്ളി മുഹമ്മദ് ഫൈസി, മുഫത്തിശ് ഫള്‌ലുറഹ്മാന്‍ ഫൈസി, മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി.എ.റശീദ് സംസാരിച്ചു.