എസ്.കെ.എസ്.എസ്.എഫ് സൈറ്റ് ബോര്‍ഡുകളും സൈക്കിളും സാമൂഹ്യ ദ്രോഹികൾ കനോലികനാലില്‍ താഴ്ത്തി

ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. എസ്.കെ. എസ്.എസ്.എഫ് സൈറ്റ് ബോര്‍ഡുകളും സൈക്കിളും കനോലി കനാലില്‍ താഴ്ത്തി. തൈക്കടവ് പള്ളിക്കടുത്ത് സ്ഥാപിച്ചിരുന്ന എസ്.കെ. എസ്.എസ്.എഫ് സൈറ്റ് ബോര്‍ഡും, രായംമരക്കാര്‍ വീട്ടില്‍ ഇര്‍ഫാന്റെ സൈക്കിളുമാണ് കനോലി കനാലില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. 
കൈതക്കല്‍ മുനവ്വര്‍ മുഹമ്മദിന്റെ ബൈക്കിന്റെ ഓയില്‍ ടാങ്കില്‍ മണല്‍ വാരിയിട്ട നിലയിലാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം പലവീടുകളിലും സാമൂഹ്യ വിരുദ്ധര്‍ കോളിംങ്ങ് ബെല്‍ അടിക്കുകയും ചെടിചട്ടികള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീടുകളിലെ ഫ്യൂസ് ഊരിയതിനുശേഷമാണ് നാശനഷ്ടങ്ങള്‍ വരുത്തുന്നത.് മുനവ്വര്‍ മുഹമ്മദും ഇര്‍ഫാനും എസ്.കെ. എസ്.എസ്.എഫ് പ്രവര്‍ത്തകരാണ്.
കുറച്ചു നാളുകളായി തൈക്കടവില്‍ സാമൂഹ്യദ്രോഹികള്‍ അഴിഞ്ഞാടുകയാണ്. എസ്.കെ. എസ്.എസ്.എഫി ന്റെ കൊടികളും സൈറ്റ് ബോര്‍ഡുകളും നിരന്തരം നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. ജനാതിപത്യ രീതിയില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു കഴിയാത്ത അവസ്ഥയാണ് നാട്ടിലുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു. ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ തൈക്കടവ് എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് പ്രതിക്ഷേധിച്ചു. യോഗത്തില്‍ ഹിഫാസ് പ്രസിഡന്റ്, അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ബഷീര്‍, ഫിനാസ്, ഇജാസ്, അല്‍താഫ്, ഹിഷാം, ഹനീഫ, അഷ്ഫത്ത്, നിയാസ്, ഫഹര്‍, ഫര്‍സാന്‍, ഷംനാസ്, റംഷാദ് മാളിയേക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.