നബിദിനം; ബഹ്‌റൈനില്‍ സര്‍ക്കാര്‍ അവധി തിങ്കളാഴ്‌ച; UAE-യില്‍ അവധി 12ന്, കുവൈത്തില്‍16ന്

കേരളത്തില്‍ സര്‍ക്കാര്‍ അവധിയും നബിദിനവും 14 ന് ചൊവ്വാഴ്‌ച 
മനാമ. പ്രവാചക ജത്തദിനത്തോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ച്‌ ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ്‌ ഖലീഫ പ്രത്യേക സര്‍ക്കുലര്‍ ഇറക്കി. പ്രവാചക ജത്തദിനമായ റബീഉല്‍അവ്വല്‍ 12 ജനുവരി 13 തിങ്കളാഴ്‌ച ആയതിനാല്‍ പ്രസ്‌തുത ദിവസം മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കുമെന്ന്‌ സര്‍ക്കുലറില്‍ വ്യക്തമാക്കി.
പൊതുവെ മാസപ്പിറവി വിഷയത്തിൽ സൗദി അറേബ്യയെ പിന്തുണയ്ക്കുന്ന താണ് ബഹ്‌റൈൻ അടക്കമുള്ള ജി.സി.സി. രാജ്യങ്ങളുടെ രീതി യെങ്കിലും  നബി ദിനത്തിൽ സൗദി അറേബ്യ ലീവ് പ്രഖ്യാപിക്കാറില്ലതതിനാൽ നബിദിന ലീവിൽ ഭിന്ന രീതിയിലാണ്‌ വിവിധ രാജ്യങ്ങലിലെ പ്രഖ്യപങ്ങൾ.  
നബിദിനം 13 തിങ്കള്‍ ആണെങ്കിലും കുവൈത്തില്‍ അവധി 16ന് അനുവദിച്ചതായി സിവില്‍ സര്‍വീസ് കമ്മീഷന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും മിഅറാജ് അവധി ആഴ്ച്ചയിലെ തുടക്കത്തിലോ മധ്യത്തിലോ വന്നാല്‍ അടുത്ത വ്യാഴാഴ്ച്ച നിശ്ചയിക്കുന്ന വഴക്കം പരിഗണിച്ചാണ് കൌണ്‍സിൽ ഓഫ് മിനിസ്റ്റെർ ഇപ്രകാരം തീരുമാനിച്ചിരിക്കുന്നത്.
അതേ സമയം യു.എ.ഇ-യിൽ സര്‍ക്കാര്‍ അവധി 12ന് ഞായറാഴ്ചയാണ്. ജനവരി 12ന് പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയ ഓഫീസുകള്‍ക്കും അവധിയായിരിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ഫെഡറല്‍
അതോറിറ്റി ചെയര്‍മാന്‍ ഹുമൈദ് മുഹമ്മദ് ഉബൈദ് അല്‍ ഖതമി സര്‍ക്കുലറിലൂടെ അറിയിച്ചിരുന്നു രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് നബിദിനം പ്രമാണിച്ച് അവധി നല്‍കി തൊഴില്‍മന്ത്രി സഖര്‍ ഖൊബാഷും ഉത്തരവിറക്കിയിട്ടുണ്ട്.
വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത അവധിയുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി നല്കാം. വെള്ളിയാഴ്ചമാത്രം വാരാന്ത അവധിയുള്ളവര്‍ക്ക് നബിദിനം പ്രമാണിച്ച് ശനിയാഴ്ചതന്നെ അവധിയെടുക്കാമെന്ന് ദുബൈ മന്ത്രി സര്‍ക്കുലറിലൂടെ അറിയിച്ചിട്ടുണ്ട്.
അതേ സമയം കേരളത്തില്‍ സര്‍ക്കാര്‍ അവധി കലണ്ടര്‍ പ്രകാരം നേരത്തെ നിശ്ചയിച്ചിട്ടുള്ള അവധി ദിനം ജനു.14 ചൊവ്വാഴ്‌ചയാണ്‌.കാപ്പാട്‌ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഖാസിമാരും സമസ്‌ത നേതാക്കളും നബിദിനമായി നിശ്ചയിച്ചിട്ടുള്ളതും ജനു.14ന്‌ ചൊവ്വാഴ്‌ചയാണ്‌.